പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറി ഫോട്ടോ ഷൂട്ട്; ആചാരത്തെ അപമാനിച്ച നിമിഷ ബിജോയ്‌ക്കെതിരെ കേസ്
പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറി ഫോട്ടോ ഷൂട്ട്; ആചാരത്തെ അപമാനിച്ച നിമിഷ ബിജോയ്‌ക്കെതിരെ കേസ് പത്തനംതിട്ട : പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറി ആചാരത്തെ അപമാനിച്ച സീരിയൽ നടിയ്‌ക്കെതിരെ കേസ്. ചാലക്കുടി സ്വദേശിനി നിമിഷ ബിജോയ്‌ക്കെതിരെയാണ് കേസ് എടുത്തത്. പള്ളിയോടം ഭാരവാഹികൾ നൽകിയ പരാതിയിലാണ് നടപടി.ആചാരാനുഷ്ഠാനങ്ങളെയും, വിശ്വാസങ്ങളെയും വെല്ലുവിളിച്ച് ചിത്രീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ആചാരങ്ങൾ പാലിക്കാതെ പള്ളിയോടത്തിൽ കയറി വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിമിഷയ്‌ക്ക് പുറമേ ഫോട്ടോ ഷൂട്ടിന് സഹായം ചെയ്ത ഉണ്ണിയ്‌ക്കെതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ നിമിഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്.പുതുക്കുളങ്ങര പള്ളിയോടത്തിന് മുകളിലാണ് നിമിഷ ചെരിപ്പിട്ട് കയറിയത്. പള്ളിയോടത്തിൽ സ്ത്രീകൾ കയറാൻ പാടില്ലെന്നാണ് ശാസ്ത്രം. എന്നാൽ നടി ഇത് ലംഘിച്ചു. ചെരിപ്പിട്ട് കയറി കടുത്ത ആചാര ലംഘനമാണ് നടി നടത്തിയത്.ആറന്മുള വള്ളസദ്യ, ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കൽ തുടങ്ങിയ ആചാരങ്ങ...