സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു*
* ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു* തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ശക്തമായിരിക്കെ സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എറണാകുളം ജില്ലകളിൽ കൊവിഡ് വ്യാപനം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്നത്തെ കൊവിഡ് കേസുകളുമായും ഹോട്ട്സ്പോട്ടുകളുമായും ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. *പോസിറ്റീവ് കേസുകൾ* കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് *പരിശോധിച്ചത് 1,41,199 സാമ്പിളുകൾ* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബ...