Posts

പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറി ഫോട്ടോ ഷൂട്ട്; ആചാരത്തെ അപമാനിച്ച നിമിഷ ബിജോയ്‌ക്കെതിരെ കേസ്

Image
  പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറി ഫോട്ടോ ഷൂട്ട്; ആചാരത്തെ അപമാനിച്ച നിമിഷ ബിജോയ്‌ക്കെതിരെ കേസ് പത്തനംതിട്ട : പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറി ആചാരത്തെ അപമാനിച്ച സീരിയൽ നടിയ്‌ക്കെതിരെ കേസ്. ചാലക്കുടി സ്വദേശിനി നിമിഷ ബിജോയ്‌ക്കെതിരെയാണ് കേസ് എടുത്തത്. പള്ളിയോടം ഭാരവാഹികൾ നൽകിയ പരാതിയിലാണ് നടപടി.ആചാരാനുഷ്ഠാനങ്ങളെയും, വിശ്വാസങ്ങളെയും വെല്ലുവിളിച്ച് ചിത്രീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ആചാരങ്ങൾ പാലിക്കാതെ പള്ളിയോടത്തിൽ കയറി വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിമിഷയ്‌ക്ക് പുറമേ ഫോട്ടോ ഷൂട്ടിന് സഹായം ചെയ്ത ഉണ്ണിയ്‌ക്കെതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ നിമിഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്.പുതുക്കുളങ്ങര പള്ളിയോടത്തിന് മുകളിലാണ് നിമിഷ ചെരിപ്പിട്ട് കയറിയത്. പള്ളിയോടത്തിൽ സ്ത്രീകൾ കയറാൻ പാടില്ലെന്നാണ് ശാസ്ത്രം. എന്നാൽ നടി ഇത് ലംഘിച്ചു. ചെരിപ്പിട്ട് കയറി കടുത്ത ആചാര ലംഘനമാണ് നടി നടത്തിയത്.ആറന്മുള വള്ളസദ്യ, ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കൽ തുടങ്ങിയ ആചാരങ്ങ...

ഓപ്പറേഷൻ പൊങ്കാല

Image
ഓപ്പറേഷൻ പൊങ്കാല   

സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു*

Image
  * ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു* തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ശക്തമായിരിക്കെ സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എറണാകുളം ജില്ലകളിൽ കൊവിഡ് വ്യാപനം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്നത്തെ കൊവിഡ് കേസുകളുമായും ഹോട്ട്സ്പോട്ടുകളുമായും ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. *പോസിറ്റീവ് കേസുകൾ* കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് *പരിശോധിച്ചത് 1,41,199 സാമ്പിളുകൾ* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബ...

സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കൊവിഡ്

Image
  സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകള്‍ ഉയർച്ചയിൽ തന്നെ; ഇന്ന് തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ ഒന്നര ലക്ഷം കഴിഞ്ഞു. 1,56,226 കേസുകളാണ് ചെയ്തിരിക്കുന്നത്. രോഗമുക്തി നേടിയവര്‍ 6370 ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 11,60,472. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകള്‍ പരിശോധിച്ചത്. ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ​ ജില്ല തിരിച്ചുള്ള കണക്ക് എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സാമ്പിൾ പരിശോധന രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാ...